Tuesday, 1 January 2013

News Paper

സ്‌കൂള്‍ കലോത്സവം: വിളംബര ഘോഷയാത്ര തുടങ്ങി
Posted on: 02 Jan 2013


തലശ്ശേരി: തലശ്ശേരിയില്‍ വ്യാഴാഴ്ച തുടങ്ങുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചാരണാര്‍ഥം വിളംബരഘോഷയാത്ര നടത്തി.

നഗരസഭാ സ്റ്റേഡിയത്തില്‍ നിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ എന്‍.സി.സി. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റുഡന്റ് പോലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്‌ക്രോസ്, റോഡ് സുരക്ഷാ ക്ലബ് അംഗങ്ങളും വിദ്യാര്‍ഥികളും പങ്കെടുത്തു.കോല്‍ക്കളി, ചെണ്ടമേളം, ബാന്‍ഡ്‌മേളം, കരാട്ടെ എന്നിവ അവതരിപ്പിച്ചു.

ഡി.ഡി.ഇ. സി.ആര്‍.വിജയനുണ്ണി, ഡി.ഇ.ഒ. എം.ദിനേശന്‍, ടി.കെ.അശോകന്‍, കെ.കെ.ശോഭന, നേപ്യന്‍, കെ.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നഗരത്തില്‍ ഗതാഗത തടസ്സമില്ലാതെയാണ് ഘോഷയാത്ര നടത്തിയത്.കലോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച തുടങ്ങി. ടീം മാനേജര്‍മാര്‍ രജിസ്‌ട്രേഷന്‍ കിറ്റുകള്‍ ഏറ്റുവാങ്ങി.



സ്കൂള്‍ കലോത്സവം 3 മുതല്‍
Posted on: 01-Jan-2013 12:22 AM
തലശേരി: റവന്യൂജില്ലാ സ്കൂള്‍ കലോത്സവം മൂന്നുമുതല്‍ ആറു വരെ തലശേരിയില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനറായ ഡിഡിഇ സി ആര്‍ വിജയനുണ്ണിയും നഗരസഭാ ചെയര്‍മാന്‍ ആമിനമാളിയേക്കലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രണ്ണന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മൂന്നിന് രാവിലെ പത്തിന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കലോത്സവം ഉദ്ഘാടനംചെയ്യും. മത്സരത്തിന് പതിനാറ് വേദികളാണ് സജ്ജമാക്കുന്നത്. നാല്ദിവസമായി 8183 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. അപ്പീലിലൂടെ 91 പേര്‍ എത്തും. കോടതിവഴിയുള്ള അപ്പീലുമുണ്ടാവും. രാവിലെ പത്ത്മുതല്‍ രാത്രി എട്ടുവരെയാണ് മത്സരം. കൂടുതല്‍ അപ്പീലുണ്ടായാല്‍ സമയക്രമം കര്‍ശനമായി പാലിക്കുക പ്രയാസകരമാവും. സെന്റ്ജോസഫ്സ്, ബ്രണ്ണന്‍ സ്കൂളുകളില്‍ നാലുവീതവും ബിഇഎംപിയില്‍ രണ്ടും സ്റ്റേഡിയത്തില്‍ മൂന്നും ടൗണ്‍ എല്‍പി, സേക്രഡ്ഹാര്‍ട്ട്, ബംഗ്ലഹൗസ് എന്നിവിടങ്ങളില്‍ ഒരുവേദി വീതവുമാണുണ്ടാവുക. മന്ത്രിതലത്തില്‍ ഇടപെട്ടിട്ടും ബ്രണ്ണന്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജില്‍ വേദി അനുവദിച്ചില്ല. 294 മത്സരഇനങ്ങളാണുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പതിനേഴ് ഇനങ്ങള്‍ കൂടുതലുണ്ട്. ആരോപണവിധേയരെ വിധികര്‍ത്താക്കളാക്കില്ല. 20 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ സര്‍ക്കാര്‍ വിഹിതം. ബാക്കിത്തുക വിദ്യാര്‍ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും സമാഹരിക്കും. ഇതില്‍നിന്ന് ഒരുവിഹിതം സംസ്ഥാന കലോത്സവത്തിന് നല്‍കേണ്ടിവരുമെന്നു ഡിഡിഇ പറഞ്ഞു. മന്നംജയന്തിക്ക് നിയന്ത്രിത അവധിയായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കലോത്സവം തുടങ്ങുന്ന ദിവസം മൂന്നിലേക്ക് മാറ്റിയതെന്ന് ഡിഡിഇ പറഞ്ഞു. എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന്‍ സമ്മര്‍ദംചെലുത്തിയതിന്റെ ഫലമായാണിത്. രണ്ടിന് നടത്താന്‍ നിശ്ചയിച്ച മുഴുവന്‍ മത്സരവും ആറിലേക്കാണ് മാറ്റിയത്. ഇത് ഞങ്ങളുടെ അഭിമാനപ്രശ്നമാണെന്ന് പറഞ്ഞാണ് എന്‍എസ്എസ് സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തിയത്. മേളയുടെ സന്ദേശവുമായി ചൊവ്വാഴ്ച പകല്‍ മൂന്നിന് തലശേരി ടൗണില്‍ വിളംബരജാഥ നടത്തും. സമാപനസമ്മേളനം അഞ്ചിന് മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനംചെയ്യും. വാര്‍ത്താസമ്മളനത്തില്‍ ഡിഇഒ ദിനേശന്‍ മഠത്തില്‍, കെ കെ ശോഭന, പി ആര്‍ വസന്തകുമാര്‍, ശശിധരന്‍ കുനിയില്‍, ടി കെ അശോകന്‍, കെ രമേശന്‍, സി അബ്ദുള്‍അസീസ്, എന്‍ തമ്പാന്‍ എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment